NewsThen Special

രാജ്യത്തെ 70 ശതമാനത്തിലധികം കോവിഡ് രോഗികൾ 40 വയസ്സിനു മുകളിലുള്ളവർ, മുതിർന്നവർ ശ്രദ്ധിക്കുക തന്നെ വേണം

കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ കാണുന്നത് ഈ പ്രവണത തന്നെയാണ്

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കുകയാണ്. സർക്കാരിന്റെ തന്നെ കണക്കുപ്രകാരം ചെറുപ്പക്കാരേക്കാൾ കുറേക്കൂടി മുതിർന്നവർ തന്നെയാണ് കോവിഡ് രോഗബാധിതരിൽ അധികവും. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ കാണുന്നത് ഈ പ്രവണത തന്നെയാണ്. രണ്ടാം തരംഗത്തിൽ കുറച്ചുകൂടി ചെറുപ്പക്കാർക്ക് കോവിഡ് പിടിപെടുന്നുണ്ട്.

കോവിഡിന്റെ ആദ്യ തരംഗത്തിൽ രോഗം പിടിപെട്ടവരിൽ 5.8% 20 വയസ്സിൽ താഴെയുള്ളവരായിരുന്നു. രണ്ടാം തരംഗത്തിൽ ഇത് 4.2% ആണ്. 20 മുതൽ 40 വരെ വയസ്സുള്ളവരുടെ കണക്കെടുത്താൽ ആദ്യ തരംഗത്തിൽ രോഗം പിടിപെട്ടവർ 25.5%വും രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ടവർ 23.7% പേരുമാണ്.

ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും മരണത്തിന്റെ കണക്കുകളുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങൾ ഇല്ല എന്നാണ് ഐ സി എം ആർ ഡയറക്ടർ ബൽറാം ഭാർഗവ പറയുന്നത്. എന്നാൽ രണ്ടാം തരംഗത്തിൽ ഓക്സിജന്റെ ആവശ്യകത കൂടുന്നുണ്ട്. വെന്റിലേറ്ററിന്റെ ആവശ്യത്തിന് വലിയ വ്യത്യാസങ്ങൾ ഇല്ല. ആദ്യ തരംഗത്തിൽ 41.5% പേർക്ക് ഓക്സിജൻ ആവശ്യമായി വന്നിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ ഇത് 54.5% ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker