Pravasi

യു കെയിൽ മലയാളി യുവാവിന് ക്രൂര മർദ്ദനം

തലയ്ക്ക് കനത്ത പ്രഹരമേറ്റത് മൂലം രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ട്

യുകെയിൽ “സീ മെൻ “വിസയിലെത്തിയ മലയാളിക്ക് ലണ്ടൻ തെരുവിൽ ക്രൂരമായ മർദ്ദനം വിസ തട്ടിപ്പിൽ പെട്ടതാണ് യുവാവ്. വിഴിഞ്ഞം സ്വദേശിയ്ക്കാണ് മർദ്ദനമേറ്റത്. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവാവ് ഇപ്പോൾ.

തലയ്ക്ക് കനത്ത പ്രഹരമേറ്റത് മൂലം രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ട്. ഇതുമൂലം ഓർമ്മക്കുറവും അനുഭവപ്പെടുന്നുണ്ട് എന്നാണ് സൂചന. യുവാവിനെതിരെ വംശീയ ആക്രമണം ആണ് ഉണ്ടായത് എന്നാണ് വിവരം.

തെരുവിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ വഴിയാത്രക്കാരാണ് കണ്ടത്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ സഹ യാത്രക്കാരിൽ ചിലർ ഇയാളോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപരിചിതർക്ക് ഇയാൾ പണം നൽകിയില്ല. ബസ്സിറങ്ങി തെരുവിലൂടെ നടക്കുമ്പോൾ പിന്തുടർന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker