NEWS

മീൻപിടിക്കുന്നതിനിടെ ഇന്നലെ ചാലിയാറിൽ വീണ യുവാവിൻ്റെ മൃതദേഹം കിട്ടി

 

തോണിയിൽ ഇന്നലെ രാത്രി മീൻപിടിക്കുന്നതിനിടെയാണ് ബിബിഷ് വെവെള്ളത്തിൽ വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഫയർഫോർസും സന്നദ്ധപ്രവർത്തകരും ചേർന്നാണ് പുഴയിൽ നിന്നും മൃതദ്ദേഹം കണ്ടെടുത്തത്

ചാലിയാറിൽ എളമരം ചെറുവാടികടവിൽ മീൻപിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തി. ചെറുവാടികടവിൽനിന്നു തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. വെട്ടത്തൂർ ചെരുവായൂർ ബാലഗോപാലന്റെ മകൻ ഡിങ്കു എന്ന ബിബിഷ് ( 31)ആണ്
ഇന്നലെ രാത്രി തോണിയിൽ മീൻപിടിക്കുന്നതിനിടെ വെള്ളത്തിൽ വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഫയർഫോർസും സന്നദ്ധപ്രവർത്തകരും ചേർന്ന് പുഴയിൽ നിന്നും ബിബിഷിന്റെ മൃതദ്ദേഹം പുറത്തെടുത്തത്

Back to top button
error: