KeralaNEWS

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 22 പേർക്ക് കോവിഡ് 19

കോട്ടയം: കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 23 പേരുടെ സ്രവം കൂടി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവരെല്ലാം പരസ്പരം സമ്പർക്കമുള്ളവരാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതോടെ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ കോവിഡ് ബാധിതരുടെ എണ്ണം 38 ആയി. ഇനി 7 പേരുടെ റിസൾട്ട് കൂടി ലഭ്യമാകാനുണ്ട്.

അതേസമയം, ഫയർസ്റ്റേഷൻ്റെ പ്രവർത്തനം തന്നെ സ്തംഭിച്ച നിലയിലാണ്. സ്റ്റേഷൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. പകരം താത്കാലിക ഫയർഫോഴ്സ് യൂണിറ്റ് പ്രവർത്തനമാരംഭിക്കാനും തീരുമാനിച്ചു.
.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker