IndiaNEWS

കോവിഡ് വ്യാപനം; ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നേരത്തേ നിശ്ചയിച്ചിരുന്നത്.എന്നാല്‍ നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്ക് വരില്ലെന്നും പകരം, പ്രധാനമന്ത്രി മോദിയുമായി ഈ മാസം അവസാനം ബോറിസ് ജോണ്‍സണ്‍ ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ഇത് രണ്ടാം തവണയാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിലാകുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker