KeralaNEWS

സനു മോഹൻ തുടർച്ചയായി മൊഴി മാറ്റുന്നു, പിടിക്കപ്പെടാതിരിക്കാൻ തെളിവുകൾ അവശേഷിക്കാതിരിക്കാൻ ശ്രദ്ധിച്ചു, ആത്മഹത്യ വാദത്തെ സംശയത്തോടെ നോക്കി പോലീസ്

സനു മോഹന്റെ ക്രിമിനൽ പശ്ചാത്തലം പൊലീസിന് ബോധ്യമായിട്ടുണ്ട്

13 വയസ്സുള്ള മകൾ വൈഗയെ താൻ കൊന്നതാണെന്ന് സനു മോഹൻ കുറ്റസമ്മതം നടത്തിയെങ്കിലും തുടർന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്ന വാദത്തെ സംശയത്തോടെയാണ് പൊലീസ് നോക്കിക്കാണുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് സനു മോഹൻ നീക്കങ്ങൾ നടത്തിയത്. മകളെ കൊന്ന പിതാവിന്റെ കുറ്റബോധമല്ല സനു മോഹന് ഉണ്ടായിരുന്നത്. മറിച്ച് പൊലീസിൽനിന്ന് രക്ഷപ്പെടാനുള്ള ത്വരയായിരുന്നു.

സനു മോഹന്റെ ക്രിമിനൽ പശ്ചാത്തലം പൊലീസിന് ബോധ്യമായിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ടെൻഷൻ കയറി മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാണ് സനു മോഹന്റെ മൊഴി. എന്നാൽ ഇത് പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

ഇടയ്ക്കിടെ സനൂ മോഹൻ മൊഴിമാറ്റുന്നുമുണ്ട്. ഫ്ലാറ്റിൽ കണ്ട രക്തക്കറ ആരുടേതാണെന്ന് പറയാൻ ആയിട്ടില്ല. വൈഗയുടെ ആന്തരികാവയവങ്ങളിൽ ആൾക്കഹോളിന്റെ സാന്നിധ്യം എങ്ങനെ വന്നു എന്നതും ദുരൂഹമായി അവശേഷിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker