KeralaNEWS

പോപ്പി അംബ്രല്ലാ മാർട്ട് ഉടമ ടി.വി. സ്‌കറിയ അന്തരിച്ചു

25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിര്‍ണായകസ്ഥാനം വഹിച്ച പോപ്പി അംബ്രല്ല മാര്‍ട്ടിന്റെ ഉടമ ടി.വി. സ്‌കറിയ അന്തരിച്ചു. 81 വയസ്സായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ (20) രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. മൃതദേഹം ഇന്ന് ആലപ്പുഴയില്‍ എത്തിക്കും. മക്കള്‍: ഡേവിസ് (സിഇഒ, പോപ്പി), ഡെയ്‌സി, ലാലി, ജോസഫ് (പോപ്പി). മരുമക്കള്‍: സിസി, ജേക്കബ് തോമസ് (മുന്‍ ഡിജിപി), ഡോ. ആന്റോ കള്ളിയത്ത് കാനഡ).

ടി.വി. സ്‌കറിയയുടെ നേട്ടങ്ങളിലൊന്നാണ് പോപ്പി കുടകള്‍.ഫൈഫോള്‍ഡ് കുടകള്‍ പോലെ സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വര്‍ഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നില്‍ അവതരിച്ചു. കുടയുടെ പരസ്യത്തിനായി കമ്പനിയിറക്കിയ ‘മഴ മഴ, കുട കുട, മഴ വന്നാല്‍ പോപ്പി കുട’ എന്ന പാട്ടു പോലും എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker