MovieNEWS

ദുൽഖറിന്റെ ‘സല്യൂട്ട്’ ; റിലീസ് തീയതി പുറത്തുവിട്ടു

ദല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ജനുവരി 14ന് തീയറ്ററുകളിലെത്തും.

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് കഥയില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടെഴ്സ് അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍ , രഞ്ജിത്ത് മടത്തില്‍.

Back to top button
error: