CrimeNEWS

സനു മോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ട് പോയി, ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും

മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരിയായ വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത പിതാവ് സനു മോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ട് പോയി. രാവിലെ 11.05 ഓടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍നിന്ന് നിന്നാണ് സനുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.

കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനും അല്പസമയത്തിനകം ആരംഭിക്കും. മകളുമൊത്ത് ആത്മഹത്യ ചെയ്യാനാണ് നീക്കം നടത്തിയത്. ഇതിനായി മകളെ പുഴയിലേക്ക് തള്ളിയിടുകയും ചെയ്തു എന്നാല്‍ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നഷ്ടപ്പെട്ടതിനാല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പൂനയില്‍ ബിസിനസ് നടത്തി കോടികളുടെ കടബാധ്യത ഉണ്ടായിരുന്നു പണം നല്‍കിയവരില്‍ നിന്നും ഭീഷണി ഉയര്‍ന്നതോടെ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സനുവിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ.

അതിനിടെ, സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവില്‍പോയതിന് ശേഷം സനുമോഹന്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker