IndiaNEWS

കോവിഡ് 19; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു, ഡല്‍ഹിയില്‍ ഒരാഴ്ച കൂടി കര്‍ഫ്യൂ‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അടിയന്തര യോഗം വിളിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി തിങ്കളാഴ്ച രാവിലെ 11.30നാണ് യോഗം.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ലെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് കേന്ദ്രം ആലോചിക്കുന്നത്.

അതേസമയം, കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വീസുകളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫിസുകള്‍ വര്‍ക് അറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തണം. വാരന്ത്യ കര്‍ഫ്യൂവും ദിവസവും രാത്രി 9 മണിക്കുശേഷം രാത്രികാല കര്‍ഫ്യൂവും ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ക്കും ഓക്‌സിജനും കടുത്ത ക്ഷാമം നേരിടുന്നുവെന്നും ഇവ ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker