KeralaLead NewsNEWS

തൃശൂരിൽ നവജാതശിശുവിനെ മുക്കിക്കൊന്നു; 3 പേർ അറസ്റ്റിൽ

തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാമുകന്റേയും സുഹൃത്തിന്റേയും സഹായത്തോടെ മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

Back to top button
error: