
കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രചരണ റാലികള്‍ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമതാ ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങള്‍ക്കായുള്ള റാലിയാണ് റദ്ദാക്കിയത്.
മറ്റ് ജില്ലകളിലെ മമത പങ്കെടുക്കുന്ന പ്രചരണറാലികള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പൊതുപരിപാടികളുടെ ദൈര്‍ഘ്യം പരമാവധി 30 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്. അതേസമയം, കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലെന്നും പ്രചാരണത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ ഇരുപത്തിയാറിന് നടക്കുന്ന പരിപാടിയില്‍ സൂചകാത്മകമായി മാത്രം അവര്‍ പങ്കെടുക്കുമെന്നുമാണ് വിവരം.
ബംഗാളിലെ പ്രതിദിന കോവിഡ് കണക്കില്‍ ഏറ്റവുമധികം വര്‍ധനവ് രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് മമത ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ റാലികള്‍ റദ്ദാക്കുന്നതായി രാഹുല്‍ ഗാന്ധിയും ഞായറാഴ്ച അറിയിച്ചിരുന്നു.