NEWS

ഏഴാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

തിരുവല്ല എസ്.സി.എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ നമിതയെ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കാണാതായത്. പഠിക്കാതിരുന്നതിന് മാതാപിതാക്കൾ ശാസിച്ചതിൽ മനംനൊന്ത് കുട്ടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരം

തിരുവല്ല: മണിമലയാറ്റിൽ 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുങ്കൽ ഓട്ടാഫീസ് കടവ് പാലത്തിനു സമീപത്താണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കല്ലുങ്കൽ കുറ്റിപ്പറമ്പേൽ വീട്ടിൽ സന്തോഷ്– സീമ ദമ്പതികളുടെ മകളായ നമിതയാണ് മരിച്ചത്. തിരുവല്ല എസ്.സി.എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് നമിതയെ കാണാതായത്.

പഠിക്കാതിരുന്നതിന് മാതാപിതാക്കൾ ശ്വസിച്ചതിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതാണെന്ന് പ്രാഥമിക വിവരം.

നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സിജോ, എബിൻ എന്നിവർ ചേർന്ന് മണിമലയാറിൻ്റെ അടിതട്ടിൽ നിന്നും മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു. ഉടൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിശോധനകൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നയനയാണ് ഏക സഹോദരി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

Back to top button
error: