CrimeNEWS

കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു, മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞു, ഭയം മൂലം തനിക്ക് പുഴയിൽ ചാടാൻ ആയില്ല, സനു മോഹന്റെ മൊഴിയുടെ വിശദാംശങ്ങൾ

കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സനു മോഹൻ പറഞ്ഞു.

വൈഗ കൊലക്കേസിൽ സനു മോഹന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. വൈഗയെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്ന് സനു മോഹൻ പോലീസിനോട് പറഞ്ഞു. ഇതിനായി കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായപ്പോൾ മരിച്ചെന്നു കരുതി മുട്ടാർ പുഴയിൽ തള്ളി. ആത്മഹത്യ ചെയ്യാൻ ആയിരുന്നു തന്റെ പദ്ധതി. എന്നാൽ ഭയം മൂലം അത് നടന്നില്ല. സാമ്പത്തിക പ്രശ്നങ്ങളാണ് ഈ ക്രൂരകൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സനൂ മോഹൻ മൊഴി നൽകി. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സനു മോഹൻ പറഞ്ഞു.

പൂനയിൽ ബിസിനസ് നടത്തി കോടികളുടെ കടബാധ്യത ഉണ്ടായിരുന്നു പണം നൽകിയവരിൽ നിന്നും ഭീഷണി ഉയർന്നതോടെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സനുവിൻ്റെ മൊഴി പോലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല
കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു.

ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്.സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും.ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്.

തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും.പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker