KeralaNEWS

ചെറിയാൻ ഫിലിപ്പിന് തിരിച്ചുവരാം, സ്വാഗതം ചെയ്ത് കോൺഗ്രസ് മുഖപത്രം

2001ലാണ് ചെറിയാൻ ഫിലിപ്പ് സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയത്

കോൺഗ്രസിൽ നിന്ന് ഇടത് ചേരിയിലേക്ക് മാറിയ ചെറിയാൻ ഫിലിപ്പിന് സ്വാഗതമോതി കോൺഗ്രസ് മുഖപത്രം വീക്ഷണം. അപരാധങ്ങൾ ഏറ്റു പറഞ്ഞാൽ അർഹിക്കുന്ന അംഗീകാരത്തോടെ കോൺഗ്രസ് സ്വീകരിക്കും.

തുടലിട്ട കുരങ്ങിനെ പോലെയാണ് സിപിഐഎമ്മിൽ ചെറിയാൻ ഫിലിപ്പിന് സ്ഥാനം. വിമതരെ സ്വീകരിക്കുന്നതിൽ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ് ചെറിയാൻ ഫിലിപ്പ് .

രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം ചെറിയാൻ ഫിലിപ്പിന് ചതിച്ചെന്നും കോൺഗ്രസ് മുഖപത്രം ആരോപിക്കുന്നു. 2001ലാണ് ചെറിയാൻ ഫിലിപ്പ് സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker