CrimeNEWS

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചിട്ടു, മൂന്നുവർഷത്തിനുശേഷം ഭാര്യ പിടിയിൽ

കുത്തുകൽ ഗ്രാമത്തിലെ കാളിരാജ് നാലുവർഷം മുമ്പാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്

തമിഴ്നാട്ടിലെ തെങ്കാശിയിലാണ് നാടിനെ നടുക്കിയ സംഭവം. ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടിൽ കുഴിച്ചുമൂടിയ ഭാര്യ മൂന്നുവർഷത്തിനുശേഷം പിടിയിലായി. കുത്തുകൽ എന്ന സ്ഥലത്താണ് സംഭവം. കാമുകനൊപ്പം താമസിക്കുന്നതിന് ഭർത്താവ് തടസ്സം ആയതാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.

കുത്തുകൽ ഗ്രാമത്തിലെ കാളിരാജ് നാലുവർഷം മുമ്പാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ മൂന്നു വർഷത്തിനു മുമ്പ് കാളിരാജിനെ പൊടുന്നനെ കാണാതായി. കാളിരാജ് നാടുവിട്ടുപോയി എന്നാണ് അഭിരാമി പ്രചരിപ്പിച്ചത്. പിന്നാലെ കാളിരാജിന്റെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു.

താമസിയാതെ കാളിരാജിന്റെ സുഹൃത്തുമായി അഭിരാമി താമസം തുടങ്ങി. പോലീസ് ഇത് നിരീക്ഷിക്കുകയായിരുന്നു. അഭിരാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചു മൂടിയതായി മൊഴിനൽകിയത്. കാമുകൻ കൊലപാതകത്തിൽ കൂട്ട് പ്രതിയാണ്. ഇരുവർക്കും സഹായമായി നിന്ന രണ്ടു സുഹൃത്തുക്കളെയും പൊലീസ് പിടികൂടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker