CrimeNEWS

വൈഗയെ പുഴയിലെറിഞ്ഞത് താൻ തന്നെ, തനിക്ക് ജീവനൊടുക്കാൻ ആയില്ല, കുറ്റസമ്മതം നടത്തി സനു മോഹൻ

കർണാടകയിലെ കാർവാറിൽ നിന്നാണ് സനു മോഹനെ പോലീസ് പിടികൂടിയത്

കളമശ്ശേരി മുട്ടാർ പുഴയിൽ മുങ്ങിമരിച്ച 13കാരി വൈഗയെ പുഴയിലെറിഞ്ഞത് താൻ തന്നെയെന്ന് പിതാവ് സനു മോഹൻ കുറ്റസമ്മതം നടത്തി. ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതി. എന്നാൽ ആത്മഹത്യചെയ്യാൻ ആയില്ലെന്ന് സനു പോലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്. കുറ്റസമ്മതമൊഴി ഉണ്ടെങ്കിലും മൊഴികളിലെ വൈരുദ്ധ്യം പോലീസ് പരിശോധിക്കുന്നുണ്ട്.

കർണാടകയിലെ കാർവാറിൽ നിന്നാണ് സനു മോഹനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി വൈകി കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെവെച്ച് ചോദ്യം ചെയ്തു. പുലർച്ചെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

രാവിലെ 11 30 ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറിന്റെ വാർത്താസമ്മേളനം ഉണ്ട്‌. സനു മോഹന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

വൈഗയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സനൂ മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യും. ഇതിന് ശേഷമാകും സനു മോഹന്റെ അറസ്റ്റ്. സനു മോഹൻ തന്റെ കാർ കോയമ്പത്തൂരിൽ വിറ്റിരുന്നു. ഈ കാർ പോലീസ് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ 22 നാണ് വൈഗയെ മുട്ടാർ പുഴയിൽ കണ്ടെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker