CrimeNEWS

പെണ്മക്കളെ ട്രക്ക് കയറ്റിക്കൊന്ന ശേഷം ആത്മഹത്യ ചെയ്ത് പിതാവ്

ട്രക്ക് ഡ്രൈവർ ആയ നാല്പതുകാരൻ ഭരത് ബറാട്ടെ ആണ് ഈ ക്രൂരകൃത്യം ചെയ്തത്

പൂനെയിൽ രണ്ട് പെണ്മക്കളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി റോഡിൽ കിടത്തി പിതാവ് ട്രക്ക് കയറ്റിക്കൊന്നു .ശേഷം പിതാവ് ആത്മഹത്യ ചെയ്തു .പൂനെയിലെ ഇന്ദൂരി ഗ്രാമത്തിൽ ആണ് സംഭവം .

ട്രക്ക് ഡ്രൈവർ ആയ നാല്പതുകാരൻ ഭരത് ബറാട്ടെ ആണ് ഈ ക്രൂരകൃത്യം ചെയ്തത് .18 വയസുള്ള നന്ദിനി 14 വയസുള്ള വൈഷ്ണവി എന്നിവരാണ് കൊല്ലപ്പെട്ടത് .

നന്ദിനിയ്ക്ക് പ്രണയം ഉണ്ടായതും വൈഷ്ണവി ഇതിനു പിന്തുണ കൊടുക്കുന്നുണ്ടെന്ന സംശയം വന്നതുമാണ് അരുംകൊലയ്ക്ക് കാരണം .ഇന്നലെ ഉച്ചയോടെ മക്കളോട് റോഡിൽ കിടക്കാൻ ഭരത് ആവശ്യപ്പെട്ടു .അവർ അനുസരിച്ചു .തുടർന്ന് ഇരുവരുടെയും ദേഹത്ത് കൂടെ ട്രക്ക് കയറ്റി ഇറക്കുക ആയിരുന്നു .ഇതുകണ്ട് വന്ന ഭാര്യയോടും ഇയാൾ റോഡിൽ കിടക്കാൻ ആവശ്യപ്പെട്ടു .എന്നാൽ ഭാര്യ ഭയന്നോടി .പിന്നാലെ ട്രക്കിനു മുന്നിൽ കിടന്നു ഇയാളും ആത്മഹത്യ ചെയ്തു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker