IndiaNEWS

കത്തോലിക്കാ പുരോഹിതന് 12 വർഷം തടവ് ശിക്ഷ

കിടപ്പുമുറിയുടെ വാതില്‍ക്കല്‍ പെണ്‍കുട്ടികളുടെ ഒരു പട്ടിക തന്നെ ഉണ്ടാവും. അതില്‍ പറയുന്ന ക്രമത്തില്‍, ഓരോ പെണ്‍കുട്ടികള്‍ രാത്രിയില്‍ ആ മുറിയില്‍ ചെല്ലണം. മറ്റ് പെണ്‍കുട്ടികളെല്ലാം വട്ടമിട്ട് നില്‍ക്കെ ആ പെണ്‍കുട്ടിയെ മടിയിലിരുത്തി പരസ്യമായി അദ്ദേഹം ലാളിക്കും. അതു കഴിഞ്ഞാല്‍, കുട്ടി അദ്ദേഹത്തോടൊപ്പം ഉറങ്ങണം. ഓറല്‍ സെ്ക്‌സ് മുതല്‍ ബലാല്‍സംഗം വരെ ആ കുട്ടി അനുഭവിക്കേണ്ടിവരും.ഇങ്ങനെ കുട്ടികള്‍ ഊഴമിട്ട്, ഓരോ രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ എത്തണം.
 ഇത് റിച്ചാര്‍ഡ് ഡാഷ്ബാച്ച് എന്ന മുന്‍ യു എസ് കത്തോലിക്ക പുരോഹിതന്റെ “വിശുദ്ധ പാപങ്ങളുടെ” കണക്കാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ കിഴക്കന്‍ തിമോറിലെത്തി, വിദേശ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അനാഥാലയം സ്ഥാപിച്ച് അവിടത്തെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോടതി ഇദ്ദേഹത്തെ ഇന്നലെ 12 വര്‍ഷം തടവിനു ശിക്ഷിച്ചു.
  കേസുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പൗരോഹിത്യത്തില്‍നിന്നും ഇതിനുമുമ്പു തന്നെ കത്തോലിക്കാ സഭ ഒഴിവാക്കിയിരുന്നു.

Back to top button
error: