KeralaNEWS

വളർത്തുനായയെ ബൈക്കിനുപിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വളർത്തുനായയെ ബൈക്കിനുപിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വിൽസൺ സേവ്യറിനെയാണ് ഞായറാഴ്ച രാവിലെ എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് വിൽസൺ സേവ്യർ പെരുങ്കുളം റോഡിലൂടെ നായയെ ബൈക്കിൽ കെട്ടിവലിച്ചത്. സ്വന്തം വളർത്തുനായയെ തന്നെയാണ് വിൽസൺ സേവ്യർ ബൈക്കിനു പിന്നിൽ കെട്ടിവലിച്ച് ക്രൂരമായി ഉപദ്രവിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർചേർന്ന് ബൈക്ക് തടഞ്ഞുനിർത്തി നായയെ രക്ഷിച്ചു.

സംഭവത്തിൽ വിൽസൺ സേവ്യറിന്റെ പേരിൽ എടക്കര പോലീസ് കേസെടുത്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker