CrimeNEWS

13കാരി വൈഗയുടെ ഉള്ളിൽ ആൽക്കഹോൾ ചെന്നതെങ്ങനെ?

ടോക്സിക്കോളജി പരിശോധനയിലാണ് ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത്

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ രക്തപരിശോധനയിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വൈഗയെ പിതാവ് സനു മോഹൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയത് അബോധാവസ്ഥയിൽ ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മദ്യമോ ആൽക്കഹോൾ കലർന്ന മറ്റെന്തെങ്കിലുമോ നൽകി വൈഗയെ ബോധരഹിതയാക്കി മുട്ടാർ പുഴയിൽ തള്ളുക ആയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

വൈഗയുടെ ഉള്ളിൽ വിഷാംശം ഒന്നും കണ്ടെത്തിയിട്ടില്ല. ശാരീരിക പീഡനങ്ങളും നടന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടോക്സിക്കോളജി പരിശോധനയിലാണ് ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത്.

മുങ്ങിമരണം ആണ് എന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ആന്തരാവയവങ്ങൾ ആയ ആമാശയം, കരൾ, വൃക്ക, വൻകുടൽ തുടങ്ങിയവ രാസപരിശോധനയ്ക്ക് അന്വേഷണസംഘം ലാബിൽ എത്തിച്ചിരുന്നു. പരിശോധനാഫലങ്ങൾ ലാബിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker