CrimeNEWS

സനു മോഹൻ വനത്തിൽ? കൊല്ലൂർ വനംവകുപ്പിന്റെ സഹായമഭ്യർത്ഥിച്ച് കേരള പോലീസ്

ആറുദിവസം സനൂ മോഹൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ പിതാവ് സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നതായി സൂചന. തിരച്ചിൽ നടത്താൻ കേരള പോലീസ് കൊല്ലൂർ വനംവകുപ്പ് അധികൃതരുടെ സഹായം തേടി.

ആറുദിവസം സനൂ മോഹൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഏപ്രിൽ 10നാണ് സനു ഇവിടെ മുറിയെടുത്തത്. 16ന് രാവിലെ 9 30ന് വാടക നൽകാതെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

സ്വന്തം ആധാർ കാർഡ് ആണ് സനു മോഹൻ തിരിച്ചറിയൽ രേഖയായി ലോഡ്ജിൽ നൽകിയത്. 16ന് രാവിലെ മാംഗ്ളൂർ വിമാനത്താവളത്തിൽനിന്ന് യാത്ര ഉണ്ടെന്ന് പറഞ്ഞ് ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു കാർ ഏർപ്പാടാക്കാൻ ലോഡ്ജ് അധികൃതരോട് സനു മോഹൻ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പോയി പ്രസാദം വാങ്ങി വരാം എന്ന് പറഞ്ഞാണ് ഹോട്ടലിൽനിന്ന് മുങ്ങിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker