CrimeNEWS

ഡയാലിസിസ് കഴിഞ്ഞു വരുമ്പോൾ ഹെൽമറ്റ് ഇല്ലെന്ന പേരിൽ പോലീസ് വഴിയിൽ തടഞ്ഞു, യുവാവ് ബോധം കെട്ടു വീണു

ഗുരുതരമായ വൃക്കരോഗം ഉള്ള റാഫി രണ്ടുവർഷമായി ഡയാലിസിസ് നടത്തുന്നുണ്ട്

ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെൽമറ്റില്ലാത്തതിന്റെ പേരിൽ പോലീസ് വഴിയിൽ തടഞ്ഞെന്ന് പരാതി. ബോധംകെട്ട് വീഴുന്നതുവരെ വിട്ടയച്ചില്ലെന്നും യുവാവ് പറയുന്നു. രോഗവിവരം അറിയിച്ചിട്ടും പിഴ അടക്കണമെന്ന നിർബന്ധവുമായി പോലീസ് തന്നെ വണ്ടിയിൽ നിന്നിറക്കി വഴിയിൽ നിർത്തിയെന്നും യുവാവ് ആരോപിക്കുന്നു. കായംകുളം പെരിങ്ങാല മഠത്തിൽ പടീറ്റതിൽ 23 വയസ്സുകാരൻ മുഹമ്മദ് റാഫി ആണ് പരാതിക്കാരൻ.

ഗുരുതരമായ വൃക്കരോഗം ഉള്ള റാഫി രണ്ടുവർഷമായി ഡയാലിസിസ് നടത്തുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് മാതാവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ട്രാഫിക് പോലീസ് തടഞ്ഞു നിർത്തിയത് എന്ന് റാഫി പറയുന്നു. ഹെൽമറ്റിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്ന് പോലീസുകാരോട് വിശദീകരിച്ചെങ്കിലും സിവിൽ പോലീസ് ഓഫീസർ തട്ടി കയറുകയായിരുന്നു എന്ന് റാഫി പരാതിപ്പെടുന്നു.

സംഭവം സംബന്ധിച്ച് ഡിവൈഎസ്പിക്ക് റാഫി പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേസെടുത്തിട്ടില്ല എന്ന് ഡിവൈഎസ്പി അലക്സ് ബേബി വ്യക്തമാക്കി. രോഗവിവരം പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചെങ്കിലും റാഫി അവിടെ തന്നെ ഇരിക്കുകയായിരുന്നു എന്നാണ് ട്രാഫിക് പോലീസ് അറിയിച്ചതെന്ന് ഡിവൈഎസ്പി പറയുന്നു. പരിചയമുള്ള ആരോ എത്തി റാഫിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker