Big Breaking

കോവിഡിനെ തുടർന്ന് ഗുജറാത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

അഹമ്മദാബാദിൽ കോവിഡ് ചികിത്സക്കിടയിലായിരുന്നു മരണം

ഗുജറാത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കോവിഡിനെ തുടർന്ന് മരിച്ചു. വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളും ആണ് മരിച്ചത്. അഹമ്മദാബാദിൽ കോവിഡ് ചികിത്സക്കിടയിലായിരുന്നു മരണം.

71 വയസ്സുള്ള കാരിക്കുന്നേൽ കെടി ഫിലിപ്, 66 കാരി ഭാര്യ മേരി, മകൻ തോമസ് കുട്ടിയുടെ ഭാര്യയായ 43 കാരി സ്മിത എന്നിവരാണ് മരിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയർ ക്ലർക്ക് ആണ് സ്മിത.ഇവരുടെ മകൻ പ്ലസ് വൺ വിദ്യാർഥി ജോഹാനെയും കോവിഡ് ബാധിച്ചു. എന്നാൽ രോഗം മാറിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് മേരി മരിച്ചത്. മേരിയുടെ മരണവിവരം അറിയാതെ ഫിലിപ്പ് വെള്ളിയാഴ്ചയും മരിച്ചു. ശനിയാഴ്ചയായിരുന്നു സ്മിതയുടെ മരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker