KeralaNEWS

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ

വൈകുന്നേരം ഏഴു വരെ മാത്രമാണ് അവശ്യ സേവനങ്ങൾ ഉള്ള കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുക

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുജനം പുറത്തിറങ്ങാവൂ. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാനും നിയന്ത്രണമുണ്ട്.

വൈകുന്നേരം ഏഴു വരെ മാത്രമാണ് അവശ്യ സേവനങ്ങൾ ഉള്ള കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുക. ടൂറിസം പ്രദേശങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പൊതു ഗതാഗത,ആരോഗ്യ മേഖലകൾ മാത്രമാണ് സാധാരണനിലയിൽ പ്രവർത്തിക്കുന്നത്. ഇന്ന് 1474 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker