CrimeNEWS

നായയോട് വീണ്ടും ക്രൂരത, സ്കൂട്ടറിനു പിന്നിൽ കെട്ടി വലിച്ചു

സ്കൂട്ടറിൽ ഉണ്ടായിരുന്നവർ ഉമ്മറിനോട് തട്ടിക്കയറി എങ്കിലും നാട്ടുകാർ ഇടപെട്ടതോടെ നായയെ മോചിപ്പിക്കുകയായിരുന്നു

മലപ്പുറം എടക്കരയിൽ വളർത്തുനായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ക്രൂരമായ ഈ സംഭവം. മൂന്നു കിലോമീറ്ററോളം ദൂരം സ്കൂട്ടറിനു പിന്നിൽ നായയെ കെട്ടി വലിച്ചു. ഉമ്മർ എന്ന് പൊതുപ്രവർത്തകൻ ഇടപെട്ടാണ് ഒടുവിൽ നായയെ രക്ഷിച്ചത് .

സ്കൂട്ടറിൽ ഉണ്ടായിരുന്നവർ ഉമ്മറിനോട് തട്ടിക്കയറി എങ്കിലും നാട്ടുകാർ ഇടപെട്ടതോടെ നായയെ മോചിപ്പിക്കുകയായിരുന്നു. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണ് എന്നാണ് നാട്ടുകാർക്ക് ഉടമ നൽകിയ മറുപടി.

സമൂഹത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker