NewsThen Special

മാസ്കില്ലെങ്കിൽ പിഴ വരും, റെയിൽവേയുടെ മുന്നറിയിപ്പ്

പൊതുസ്ഥലത്ത് തുപ്പുന്നതിനും പിഴ വരും

റെയിൽവേ സ്റ്റേഷൻ പരിസരത്തോ ട്രെയിനിനുള്ളിലോ മാസ്ക് ഇല്ലാതെ കണ്ടാൽ 500 രൂപ പുഴ ചുമത്താൻ ഉത്തരവ്. ശനിയാഴ്ച പുറത്തിറങ്ങിയ സർകുലറിൽ ആണ് ഈ നിർദ്ദേശം. പൊതുസ്ഥലത്ത് തുപ്പുന്നതിനും പിഴ വരും.

യാത്രക്കാരെല്ലാം മാസ്ക് ധരിക്കണമെന്ന് നേരത്തെതന്നെ റെയിൽവേ ഉത്തരവിട്ടിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ ശരീര ഊഷ്മാവ് അളക്കാനുള്ള സംവിധാനമുണ്ടാകും. സാമൂഹിക അകലം ഉറപ്പുവരുത്തണമെന്ന് റെയിൽവേ നിർദ്ദേശിക്കുന്നു. യാത്രക്കാർ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

റെയിൽവേ സ്റ്റേഷനുകളുടെ തിരക്കുകൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. ടിക്കറ്റ് എടുത്തവർ മാത്രമേ യാത്ര ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ പരിശോധന ഉണ്ടാകും. റെയിൽവേ സ്റ്റേഷന് അകത്തു കയറാനും പുറത്തിറങ്ങാനുള്ള വഴികളിലും കടുത്ത പരിശോധന ഉണ്ടാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker