LIFEMovie

വിനീത് ശ്രീനിവാസന്റെ ”ഹൃദയം” ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ വിനീത് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

കോവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം നിര്‍ത്തി വെച്ചിരുന്ന ചിത്രം വീണ്ടും ചിത്രീകരണം പുനരാരംഭിച്ച് പൂര്‍ത്തീകരിക്കുകയായിരുന്നു. മെരിലാന്റ് സ്റ്റുഡിയോസിന് വേണ്ടി വിശാഖ് സുബ്രഹ്മണ്യവും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ഹൃദയം നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിനെത്തും. ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു വിനീത് ശ്രീനിവാസന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ചിത്രവുമായി വിനീത് എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിനായി കാത്തിരിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker