KeralaNEWS

കാസര്‍ഗോഡ് 24 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കും

കാസര്‍ഗോഡ് 24 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം.
പെട്ടെന്നുളള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡില്ല സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത് അടക്കമുളള തീരുമാനങ്ങളും ഈ തീയതി മുതല്‍ നടപ്പാക്കും.

അതേസമയം, വിവിധ ജില്ലകളില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അതിര്‍ത്തിയിലെ ഇടറോഡുകള്‍ തമിഴ്‌നാട് അടച്ചു തുടങ്ങി.

കോട്ടയത്തെ നഗരത്തിലെ കടകളിലും ബസ് സ്റ്റാന്‍ഡിലും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ നേരിട്ട് പരിശോധന നടത്തി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട വ്യാപാരസ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. നിയന്ത്രണങ്ങള്‍ മറികടന്ന് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇ-പാസ് ഉള്ളവര്‍ക്ക് മാത്രം ദേശീയ പാതയിലൂടെ അതിര്‍ത്തി കടക്കാം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker