IndiaLead NewsNEWS

യുട്യൂബ് വീഡിയോ നോക്കി ഭാര്യയുടെ പ്രസവമെടുക്കാന്‍ ശ്രമം; കുഞ്ഞ് മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: യുട്യൂബ് വീഡിയോ നോക്കി ഭാര്യയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 18നാണ് സംഭവം. തമിഴ്‌നാട്ടിലെ റാണിപ്പേട്ടില്‍ ലോക്‌നാഥ് (34)എന്ന യുവാവാണ് യുട്യൂബ് നോക്കി വീട്ടില്‍ ഭാര്യ ഗോമതി(26)യുടെ പ്രസവമെടുത്തത്.

കുഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചിരുന്നു. ഗോമതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബോധരഹിതയായി വീണു. ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെതിരെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതര്‍ പരാതി നല്‍കി. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം വീട്ടില്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനാണ് പരാതി.

കുഞ്ഞിന്റെ മരണത്തില്‍ ലോകനാഥനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും വിവാഹം. ലോകനാഥന്‍ സഹോദരി ഗീതയുടെ സഹായത്തോടെയാണ് യുട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗോമതിയെ ആദ്യം പുന്നയ് പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിനെ മരണത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Back to top button
error: