IndiaNEWS

ജൂണ്‍ ആദ്യവാരത്തോടെ പ്രതിദിന കോവിഡ് മരണങ്ങള്‍ 2,320 വരെ ഉയരാന്‍ സാധ്യത

രാജ്യത്ത് കോവിഡ് വ്യാപനം ഓരോ ദിവസം ചെല്ലുന്തോറും അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ ഇനി 1,750 വരെ ആയേക്കുമെന്നും ജൂണ്‍ ആദ്യവാരത്തോടെ ഇത് 2,320 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തിലെ 11,794-ല്‍ നിന്ന് ഏപ്രില്‍ 10 എത്തുമ്പോള്‍ 152,565 ആയി ഉയര്‍ന്നു. പ്രതിദിന മരണനിരക്കിലും വലിയ വര്‍ധനവാണുള്ളത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ 116-ല്‍ നിന്ന് ഏപ്രില്‍ 10 എത്തുമ്പോള്‍ ഇത് 838 ആയി ഉയര്‍ന്നു. രണ്ടാമത്തെ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 80,000 കടക്കാന്‍ 40 ദിവസത്തില്‍ താഴെ സമയമെടുത്തുള്ളുയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker