KeralaNEWS

രോഗികളെ പരിചരിക്കാൻ കേരളം സജ്ജം : ആരോഗ്യമന്ത്രി കെ കെ ശൈലജ

കോവിഡ് കൂട്ടപരിശോധനാഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

കോവിഡിനെതിരെ ശക്തമായ പ്രതിരോധം കേരളം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനവുണ്ടായി. കേരളത്തിൽ പരിശോധനകൾ വർദ്ധിച്ചിരിക്കുകയാണ് എന്നും മന്ത്രി വ്യക്തമാക്കി. പരിശോധനാ ഫലത്തിൽ കൂടുതൽ രോഗികൾ വന്നാലും പരിഹരിക്കാൻ കേരളം സജ്ജമാണ്. സംസ്ഥാനത്തിന് 50 ലക്ഷം വാക്സിനുകൾ ഉടൻ വേണം. എന്നാൽ അഞ്ച് ലക്ഷം മാത്രമേ സ്റ്റോക്ക് ഉള്ളു എന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കൂട്ടപരിശോധനാഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഇന്നലെയും ഇന്നുമായി രണ്ടുലക്ഷം പരിശോധന എന്നതാണ് ലക്ഷ്യം വെച്ചിരുന്നത്. ഇതുവഴി രോഗമുള്ളവരെ വേഗത്തിൽ കണ്ടെത്തി ക്വാറന്റൈനിൽ ആക്കി വ്യാപനം തടയുകയാണ് സർക്കാർ ലക്ഷ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker