NewsThen Special

ഭാര്യക്ക് കൂറയെ പേടി, വിവാഹമോചനം വേണമെന്ന് ഭർത്താവ്

ഭാര്യയുടെ കൂറ പേടി കാരണം മൂന്നുവർഷത്തിനുള്ളിൽ 18 വീടുകൾ മാറേണ്ടി വന്നു എന്ന് ഭർത്താവ് പരാതിപ്പെടുന്നു

കൂറയെ പേടിക്കുന്ന ഭാര്യയ്ക്കൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് കാട്ടി ഭർത്താവ് വിവാഹമോചന നോട്ടീസ് നൽകി. ഭാര്യയുടെ കൂറ പേടി കാരണം മൂന്നുവർഷത്തിനുള്ളിൽ 18 വീടുകൾ മാറേണ്ടി വന്നു എന്ന് ഭർത്താവ് പരാതിപ്പെടുന്നു.

മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. ഭർത്താവ് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്. 2017 ൽ വിവാഹിതനാകുമ്പോൾ ഭാര്യയുടെ ഈ പേടി ഭർത്താവ് അറിഞ്ഞിരുന്നില്ല. വീട്ടിൽ കൂറയെ കണ്ടാൽ ഭാര്യ അലറി ഓടുകയും പിന്നീട് വീട്ടിൽ കയറാൻ വിസമ്മതിക്കുകയും ചെയ്യും. ഇങ്ങനെയാണ് മൂന്നുവർഷംകൊണ്ട് 18 വീടുകൾ മാറിയത്.

ഭാര്യയെ മനോരോഗ ചികിത്സയ്ക്ക് ഭർത്താവ് നിരവധിതവണ വിധേയനാക്കി. എന്നാൽ ഭാര്യ ഡോക്ടർമാർ എഴുതി നൽകുന്ന മരുന്ന് കഴിക്കാൻ വിസമ്മതിക്കുകയും തന്നെ മാനസികരോഗി ആക്കാൻ ഭർത്താവ് ശ്രമം നടത്തുന്നു എന്ന് ആരോപിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെടുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker