IndiaNEWS

ചെങ്കോട്ടയിലെ സംഘര്‍ഷം: ദീപ് സിദ്ധുവിന് ജാമ്യം

റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദീപ് സിദ്ധുവിന് ജാമ്യം ലഭിച്ചു. പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെ ശനിയാഴ്ച ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെ ആയിരുന്നു സിദ്ധുവിന്റെ നേതൃത്വത്തില്‍ ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക സ്ഥാപിച്ചത്. ശേഷം ഒളിവില്‍ പോയ സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ദീപ് സിദ്ധുവിന്റെ നേതൃത്വത്തില്‍ നടന്ന സംഭവങ്ങള്‍ കര്‍ഷക സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് കര്‍ഷകര്‍ ആരോപിച്ചത്. കര്‍ഷക നേതാക്കള്‍ക്കെതിരെയും ഡല്‍ഹി പോലീസിനെതിരേയും ദീപ് സിദ്ധു ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നുദീപ് സിദ്ധുവിന്റെ ആരോപണം. കര്‍ഷക നേതാക്കളുടെ രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ദീപ് സിദ്ധു ഭീഷണിപ്പെടുത്തിയിരുന്നു. ദീപ് സിദ്ധു ബിജെപി-ആര്‍എസ്എസ് ഏജന്റ് ആണെന്നും സമരം പൊളിക്കാന്‍ ഇടപെടുന്നു എന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker