KeralaNEWS

കൊല്ലൂരിൽ നിന്നുള്ള സനു മോഹന്റെ ദൃശ്യങ്ങൾ പുറത്ത്

സനു മോഹൻ ഉടൻ പിടിയിലാകും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി

കൊല്ലൂരിൽ നിന്നുള്ള സനു മോഹന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്ത് വിട്ടു .മൂന്നു ദിവസമായി സനു മോഹൻ കൊല്ലൂരിൽ ഒരു ലോഡ്ജിൽ താമസിക്കുക ആയിരുന്നു .സ്വന്തം പേരിൽ തന്നെ ആയിരുന്നു താമസം .ലോഡ്ജുടമകൾ തിരിച്ചറിഞ്ഞതോടെ സനു മോഹൻ മുങ്ങുക ആയിരുന്നു .

സനു മോഹൻ ഉടൻ പിടിയിലാകും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി .അന്വേഷണ സംഘം കൊല്ലൂരിൽ തിരച്ചിൽ നടത്തുകയാണ് .

മാർച്ച് 22 ന് 13 വയസുകാരി വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാർ പുഴയിൽ കണ്ടെത്തുക ആയിരുന്നു .വൈഗയുടെ പിതാവ് സനു മോഹനെ കാണാൻ ഇല്ലായിരുന്നു .ഈ പശ്ചാത്തലത്തിൽ ആയിരുന്നു അന്വേഷണം .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker