KeralaNEWS

അന്വേഷണസംഘം മൂകാംബികയില്‍; സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ്

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനൂ മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു. ഇയാള്‍ കൊല്ലൂര്‍ മൂകാംബികയില്‍ തങ്ങിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധനയിലാണ്.

ഹോട്ടലില്‍ ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സനുവിന്റെതാണ് എന്നാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ ബില്ലടക്കുന്നതുമായി ബന്ധപ്പെട്ട് സനു മോഹനും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച ചില മലയാളികള്‍ ആണ് ഇയാള്‍ കേരള പോലീസ് അന്വേഷിക്കുന്ന സനു ആണോ എന്ന സംശയവുമായി മുന്നോട്ടുവന്നത്. ഇക്കാര്യം ഇവര്‍ കൊച്ചി സിറ്റി പോലീസിനെ അറിയിച്ചു. ഇതിനിടെ ഇയാള്‍ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ഹോട്ടലില്‍നിന്ന് മുങ്ങിയത്. മാസ്‌ക് ധരിച്ച് ആയിരുന്നു സദാസമയവും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker