KeralaNEWS

പരാതിക്കാരിയെ തനിക്ക് അറിയില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ജി.സുധാകരന്‍

മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാവര്‍ത്തിച്ച് മന്ത്രി ജി സുധാകരന്‍. പരാതി ഉന്നയിച്ച പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അംഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താന്‍ പറഞ്ഞത്. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ ഉള്ള പരാതിക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎമ്മിന് ഉള്ളില്‍ ഉള്ള ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘത്തില്‍ പല പാര്‍ട്ടിക്കുള്ളില്‍ ഉള്ളവരുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നിലെന്നും സുധാകരന്‍ വ്യക്തമാക്കി.പഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്ത്രി ജി സുധാകരന് എതിരെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. അതേസമയം, താന്‍ പരാതി പിന്‍വലിച്ചില്ലെന്നും പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്നും പരാതി നല്‍കിയ മന്ത്രിയുടെ പേഴസണല്‍ സ്റ്റാഫിന്റെ ഭാര്യ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ജി സുധാകരനെതിരെയുള്ള യുവതിയുടെ പരാതി.

എസ്എഫ്ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരി അമ്പലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം മന്ത്രി നിഷേധിച്ചു. എന്നാല്‍, പരാതിക്കാരിയുടെ ഭര്‍ത്താവിനോട് സിപിഐഎം വിശദീകരണം തേടിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker