KeralaNEWS

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീണ്ടും ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം: പോലീസിന്റെ”ഓപ്പറേഷൻ കാവലിനെ” നോക്കുകുത്തിയാക്കി വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഇന്ന് റോഡിൽ കണ്ട വാഹനങ്ങളെല്ലാം അടിച്ച് തകർത്തു.രണ്ട് വഴിയാത്രക്കാർക്കും പരിക്കുണ്ട്.അതേസമയം അക്രമം നടത്തിയവരിൽ ഒരാളെ പോലീസ് പിടികൂടി.ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം നടന്നത്.
റസൽപുരം എരുത്താവൂർ പ്രദേശത്താണ് ആക്രമണം നടന്നത്. ഇവർ ലഹരിയ്ക്കടിമകളാണെന്നാണ് പോലീസ് നൽകുന്ന സൂചന. വഴിയരികിൽ പാർക്ക് ചെയിതിരുന്ന ലോറികൾ, കാറുകൾ, ബൈക്കുകൾ എന്നിവ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.ഒൻപത് ലോറികൾ മൂന്ന് കാറുകൾ നാല് ബൈക്കുകൾ എന്നിവയാണ് തകർത്തത്.
കാർ യാത്രക്കാരനായ ജയചന്ദ്രൻ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ഷീബ കുമാരി എന്നിവർക്കാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. മിഥുൻ എന്ന യുവാവിനേയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Back to top button
error: