KeralaNEWS

കോവിഡ് 19: തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുളള ഇടറോഡുകള്‍ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുവാനുളള തിരുവനന്തപുരം വഴിയുളള ഇടറോഡുകള്‍ അടച്ചു. നിലമാമൂട്, ഉണ്ടന്‍കോട്, പളുകല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇവിടങ്ങളിലെ ഇടറോഡുകളുടെ തമിഴ്നാട് ഭാഗത്താണ് ഗതാഗതം പൂര്‍ണമായും നിരോധിച്ചത്.

മാത്രമല്ല കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍
അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ കര്‍ശന പോലീസ് പരിശോധനയും തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും പോലീസ് ആവശ്യപ്പെടുന്നുണ്ട്. ചില യാത്രക്കാരെ മടക്കി അയക്കുകയും ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker