LIFEMovie

മകന്റെ പിറന്നാള്‍ ആഘോഷമാക്കി ചാക്കോച്ചനും കുടുംബവും; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ പിയ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും തങ്ങളുടെ മകന്‍ ഇസക്കുട്ടന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചു. ബ്ലു കളര്‍ ഡ്രസില്‍ ബണ്ണി തീമിലായിരുന്നു ആഘോഷങ്ങള്‍.

പിറന്നാള്‍ കേക്കിലും ഉടുപ്പിലും സ്റ്റേജിലുമെല്ലാം ആകെ മുയല്‍ക്കുട്ടന്മാരായിരുന്നു. അതുകൊണ്ടുതന്നെ ‘ബണ്ണി കുട്ടപ്പന്‍’ ഇസക്കുട്ടന്റെ ചിത്രങ്ങള്‍ക്ക് താഴെ രമേഷ് പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്കൊക്കെ ഇസ്സയുടെ സ്‌നേഹവും നന്ദിയും ചിത്രങ്ങള്‍ക്കൊപ്പം ചാക്കോച്ചന്‍ കുറിച്ചിട്ടുണ്ട്.

ആരാധകരെ കൂടാതെ സിനിമാരംഗത്തു നിന്നും ധാരാളം പേരാണ് ഈ കുഞ്ഞുതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ദുല്‍ഖര്‍ സല്‍മാന്‍, രമേശ് പിഷാരടി, സൈജു കുറുപ്പ് ടൊവീനോ തോമസ്, സംവൃത സുനില്‍, നിവില്‍ പോളി, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍, അനുമോള്‍ തുടങ്ങി ഒരു താരനിര തന്നെ ആശംസകളുമായെത്തി.

14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രില്‍ 16നായിരുന്നു ഇസഹാക്ക് കുഞ്ചോക്കോ ബോബന്റെ ജനനം. മലയാളികള്‍ എല്ലാവരും ഒരുപോലെ സന്തോഷിച്ച ദിവസമായിരുന്നു അന്ന്. അതുകൊണ്ട് തന്നെ മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ചാക്കോച്ചനും പ്രിയയും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker