KeralaNEWS

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

കോ​വി​ഡ് ആ​ശ​ങ്ക​യെ പ്ര​തി​രോ​ധി​ച്ച്‌  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം നടക്കുക. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും.

ദേശക്കാരാണ് ആലിന്റേയും മാവിന്റേയും ഇലകള്‍ കൊണ്ട് അലങ്കരിച്ച കൊടിമരം ഉയര്‍ത്തുക. അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്ബൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും.
ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പലസമയങ്ങളിലായി മറ്റു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച്‌ കൊടി ഉയരും.

പാറമേക്കാവില്‍ കൊടിയേറ്റത്തിനു ശേഷം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം നടക്കും. തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചതിരിഞ്ഞാണ് മേളവും ആറാട്ടും. തൃശൂര്‍ പൂരത്തിന് ഇനി ആറു ദിവസം മാത്രമാണുള്ളത്.

അതേസമയം, കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ളെ​ന്ന് ദേ​വ​സ്വ​ങ്ങ​ള്‍ അ​റി​യി​ച്ചു. കൊ​ടി​യേ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഉ​ച്ച​ക​ഴി​ഞ്ഞ് തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ ചെ​റി​യ വെ​ടി​ക്കെ​ട്ടും ഉ​ണ്ടാ​വും.

പൂ​രം പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​നെ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റോ പൊ​ലീ​സ് അ​നു​വ​ദി​ക്കു​ന്ന പാ​സോ ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ പൂ​രം ന​ട​ക്കു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ലും തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ലേ​ക്കും പ്ര​വേ​ശി​ക്കാ​നാ​വൂ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker