IndiaNEWS

കോവിഡ് വ്യാപനം; കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടു. ഇക്കാര്യം മോദി ട്വീറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രധാന സംന്യാസി വിഭാഗത്തിന്റെ തലവന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നടപടി.

ചടങ്ങുകള്‍ ചുരുക്കുന്നത് കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ സംന്യാസിമാര്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോദി സ്വാമി അവദേശാനന്ദ ഗിരിയോട് ചോദിച്ചറിഞ്ഞു. കുംടബമേള ചടങ്ങുകള്‍ ചുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നു വൈകീട്ടോടെ ഉണ്ടായേക്കുമെന്നാണ് വിവരം. നേരത്തെ ഏപ്രില്‍ 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker