IndiaNEWS

രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 2,34,692 രോഗബാധിതര്‍

രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടെ 1341 പേരാണ് രോഗംമൂലം മരണപ്പെട്ടത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1,23,354 പേരാണ് രോഗമുക്തരായത്. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. ഇപ്പോഴും 16,79,740 പേര്‍ ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 11,99,37,641 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker