IndiaNEWS

രക്ഷക്കായി സർക്കാർ ഹെൽപ്പ് സെന്ററിൽ വിളിച്ച് കോവിഡ് രോഗി, “പോയി ചാകാൻ” മറുതലക്കൽ നിന്ന് നിർദേശം, ശബ്ദരേഖ പുറത്ത്

രോഗികൾക്ക് അടിയന്തര സഹായം ലഭിക്കാൻ സർക്കാർ സ്ഥാപിച്ച കോവിഡ് സെന്ററിലെ ജീവനക്കാരനും കോവിഡ് രോഗിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്.

ഉത്തർപ്രദേശിലെ ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത വെളിവാക്കുന്ന ശബ്ദരേഖ പുറത്ത്. രോഗികൾക്ക് അടിയന്തര സഹായം ലഭിക്കാൻ സർക്കാർ സ്ഥാപിച്ച കോവിഡ് സെന്ററിലെ ജീവനക്കാരനും കോവിഡ് രോഗിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്.

ലക്നൗ സ്വദേശിയായ സന്തോഷ് കുമാർ സിംഗ് ആണ് ശബ്ദ രേഖയിലെ കോവിഡ് രോഗി. ഏപ്രിൽ 10ന് സന്തോഷ് കുമാർ സിംഗും ഭാര്യയും കോവിഡ് ടെസ്റ്റ് നടത്തി. ഏപ്രിൽ 12ന് ഇരുവരും പോസിറ്റീവ് ആണെന്ന് ടെസ്റ്റ് റിസൾട്ട് വന്നു. ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്തോഷ് കുമാർ വിളിച്ചു.

ഏപ്രിൽ 15 ന് രാവിലെ 8 14 ന് സന്തോഷിന് കോൾ സെന്ററിൽ നിന്ന് തിരിച്ച് ഫോൺ വന്നു. 54 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്നതായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ഉത്തർപ്രദേശ് സർക്കാരിന്റെ കോവിഡ് ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ടോ എന്ന് കോവിഡ് സെന്റർ പ്രതിനിധി ആരാഞ്ഞു. ആപ്പിനെ കുറിച്ച് അറിഞ്ഞുകൂടാ എന്ന് സന്തോഷ് കുമാർ മറുപടി നൽകി. ” എന്നാൽ പോയി ചാക് ” എന്നായിരുന്നു കോൾ സെന്റർ പ്രതിനിധിയുടെ പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരിക്കുകയാണ് സന്തോഷ് കുമാർ സിംഗ്. ലക്നൗ മഹാനഗർ യൂണിറ്റിലെ മുൻ ബിജെപി അധ്യക്ഷൻ ആണ് സന്തോഷ് കുമാർ സിംഗിന്റെ പിതാവ് മനോഹർ സിംഗ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker