IndiaNEWS

പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​ഞ്ചാം ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു

പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​ഞ്ചാം ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. 45 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഇ​ന്നു വി​ധി​യെ​ഴു​തു​ക. 342 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

നാ​ലാം ഘ​ട്ടം വോ​ട്ടെ​ടു​പ്പി​ലു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 853 ക​ന്പ​നി കേ​ന്ദ്ര​സേ​ന​യെ​യാ​ണ് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

സി​ലി​ഗു​ഡി മേ​യ​റും പ്ര​മു​ഖ ഇ​ട​തു​പ​ക്ഷ നേ​താ​വു​മാ​യ അ​ശോ​ക് ഭ​ട്ടാ​ചാ​ര്യ, മ​ന്ത്രി​മാ​രാ​യ ഗൗ​തം ദേ​ബ്, ബ്ര​ത്യ ബ​സു, ബി​ജെ​പി​യി​ലെ സ​മി​ക് ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ർ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​രാ​ണ്.

ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ 32 എ​ണ്ണം 2016ൽ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ​താ​ണ്. ഇ​ന്ന​ത്തെ വോ​ട്ടെ​ടു​പ്പോ​ടെ ബം​ഗാ​ളി​ൽ 180 മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker