KeralaNEWS

ആയുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കൊല്ലം : ആയുധങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന എസ്.ഡി.പി.ഐ.പ്രവർത്തകരെ പാരിപ്പള്ളിയിൽ വച്ച് പോലീസ് പിടികൂടി. എസ്.ഡി.പി.ഐ.വർക്കല മണ്ഡലം പ്രവർത്തകരായ കിളിമാനൂർ കാട്ടുചന്ത ബിസ്മി ഹൗസിൽ ഗസ്സാലി (24), കല്ലമ്പലം പുതുശ്ശേരിമുക്ക് വട്ടക്കൈത അൽ സുറൂരിൽ അബ്ദുൾ ഹലിം (46), പള്ളിക്കൽ കാട്ടുപുതുശ്ശേരി താഴവിള നിസാർകുട്ടി (39), നാവായിക്കുളം മരുതിക്കുന്ന് ഡീസന്റ്മുക്ക് വടക്കേവിളവീട്ടിൽ ഷാനവാസ് (42), വർക്കല പുത്തൻചന്ത ചിറ്റിലക്കോട് മൂസസ്സോറിൽ മുഹാസ്സർ (38) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച 11-ന് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് പാരിപ്പള്ളി പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.കാറിനുള്ളിൽ വെട്ടുകത്തിയും ഇരുമ്പുവടിയും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു.

Back to top button
error: