CrimeNEWS

സനൂ മോഹൻ മൂകാംബികയിൽ തങ്ങിയതായി സൂചന

ഹോട്ടലിൽ ഇയാൾ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ് സനുവിന്റെതാണ് എന്നാണ് റിപ്പോർട്ട്

കളമശ്ശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനൂ മോഹൻ കൊല്ലൂർ മൂകാംബികയിൽ തങ്ങിയതായി സൂചന ലഭിച്ചു. കഴിഞ്ഞ രണ്ടുദിവസം ഒരു സ്വകാര്യ ഹോട്ടലിൽ ഇയാൾ താമസിച്ചിരുന്നതായാണ് സംശയം.

ഹോട്ടലിൽ ഇയാൾ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ് സനുവിന്റെതാണ് എന്നാണ് റിപ്പോർട്ട്. ഹോട്ടൽ ബില്ലടക്കുന്നതുമായി ബന്ധപ്പെട്ട് സനു മോഹനും ഹോട്ടൽ ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച ചില മലയാളികൾ ആണ് ഇയാൾ കേരള പോലീസ് അന്വേഷിക്കുന്ന സനു ആണോ എന്ന സംശയവുമായി മുന്നോട്ടുവന്നത്. ഇക്കാര്യം ഇവർ കൊച്ചി സിറ്റി പോലീസിനെ അറിയിച്ചു. ഇതിനിടെ ഇയാൾ ഇവിടെ നിന്നും മുങ്ങി.

വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ഹോട്ടലിൽനിന്ന് മുങ്ങിയത്. മാസ്ക് ധരിച്ച് ആയിരുന്നു സദാസമയവും. കർണാടക പോലീസുമായി ബന്ധപ്പെട്ട അന്വേഷണസംഘം മൂകാംബികയിലേക്ക് തിരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker