LIFEMovie

തമിഴ് നടൻ വിവേക് അന്തരിച്ചു

സമൂഹത്തിലെ ദുഷ്പ്രവണതകൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചു

തമിഴ് നടൻ വിവേക് ചെന്നൈയിൽ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. 59 വയസ്സായിരുന്നു.

ഹാസ്യനടനെന്ന നിലയിൽ തമിഴ് സിനിമയിലെ അവിഭാജ്യഘടകമായിരുന്നു. 2009 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾ വിവേകിനെ തേടിയെത്തി.

സാമി,പേരഴകൻ, ശിവാജി,അന്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സമൂഹത്തിലെ ദുഷ്പ്രവണതകൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചു. പ്രാസമൊപ്പിച്ചുള്ള സംഭാഷണ ശൈലിയും പ്രസരിപ്പുള്ള പ്രകടനങ്ങളും ആയിരുന്നു സവിശേഷത.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker