CrimeNEWS

മന്‍സൂറിന്റെ മരണം; മുഖ്യപ്രതി കീഴടങ്ങി

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22) കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്‌ഐ നേതാവ് സുഹൈലാണ് തലശേരി മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ പങ്കില്ലെന്ന് സുഹൈല്‍ സമൂഹമാധ്യമത്തില്‍ പോസിറ്റിട്ടിരുന്നു. അതിന് പിന്നാലെയാണ് സുഹൈല്‍ കീഴടങ്ങിയത്. നുണപരിശോധനയ്ക്ക് തയാറാണ്. മന്‍സൂര്‍ അനുജനെപ്പോലെയെന്നും കൊല്ലാന്‍ കഴിയില്ലെന്നും സുഹൈല്‍ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.

പ്രതിപ്പട്ടികയില്‍ 11 പേരാണുളളത്. അതില്‍ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്. ഇതുകൂടാതെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ വിപിന്‍ കേസിലെ മുഖ്യ പ്രതിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ബോംബെറിഞ്ഞതു വിപിനാണെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. കേസിലെ മൂന്നാം പ്രതിയാണ് സംഗീത്.

വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരന്‍ മുഹ്സിനും മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയത്. ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker