
തന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചതാണെന്നും നിയമപരമായ പണമാണെന്നും കെ.എം.ഷാജി എംഎല്‍എ. ജനങ്ങളില്‍ നിന്ന് പിരിച്ചതാണ് പണം. അതിന്റെ രേഖകള്‍ വിജിലന്‍സിന് കൈമാറി. വിദേശ കറന്‍സി പിടിച്ചെന്ന ആരോപണം തെറ്റാണെന്നും കുട്ടികള്‍ ഹോബിയായി ശേഖരിച്ച പണമാണ് കണ്ടെടുത്തതെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
ക്യാംപ് ഹൗസിലെ മുറിയില്‍ കട്ടിലിന് അടിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. പണം കണ്ടെടുത്തത് ക്ലോസറ്റില്‍ നിന്നാണെന്ന പ്രചാരണം ശരിയല്ല. പണം പിടിച്ചെന്ന് പറഞ്ഞ് തന്നെ പൂട്ടാനാകില്ലെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിയെ ഇന്ന് രാവിലെയാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ നീണ്ട നാലരമണിക്കൂറാണ് ചോദ്യം ചെയ്തത്.